രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണമെന്ന് മന്ത്രി ആർ ബിന്ദു


സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണമെന്ന് മന്ത്രി ആർ ബിന്ദു. തീരുമാനം എടുക്കേണ്ടത് സാംസ്‌കാരിക വകുപ്പാണ്. ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിന് പ്രതിരോധം തീർത്ത് നേരത്തെ മന്ത്രി സജി ചെറിയാൻ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാനെ തിരുത്തി മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്

സിനിമ മേഖല കാലങ്ങളായി അധമമായ അധികാരം നിലനിൽക്കുന്ന മേഖലയാണ്. സർക്കാരിന് സ്ത്രീകളുടെ കാര്യത്തിലുള്ളത് പോസിറ്റീവ് നിലപാടാണ്. നടിമാർക്ക് ആദ്യകാലം മുതൽ നേരിടേണ്ടി വരുന്നത് ദുരനുഭവങ്ങളാണ്. ഈ മേഖലയിലെ ലിംഗപരമായ അസമത്വങ്ങളെ ചോദ്യം ചെയ്താണ് ഡബ്ല്യുസിസി വന്നത്. അവരുടെ അഭിപ്രായങ്ങളെ സർക്കാർ സ്വീകരിച്ചു
ഹേമ കമ്മിറ്റി മുന്നോട്ടുവെച്ച എല്ലാ നിർദേശങ്ങളും സർക്കാർ നടപ്പാക്കും. അന്തിമ തീരുമാനമെടുക്കേണ്ടത് സാംസ്‌കാരിക വകുപ്പാണ്. നടി പറഞ്ഞത് വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്‌നമല്ലെന്നും മന്ത്രി പറഞ്ഞു.


أحدث أقدم