“ഒരു മുഖ്യമന്ത്രിയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് എന്നോട് ചെയ്തു”; പുറത്തു പോകുന്നതിന്റെ കാരണം വ്യക്തമാക്കി ചമ്പയ് സോറൻ



ന്യൂഡൽഹി: ജാർഖണ്ഡ് മുക്തി മൂർച്ചയിൽ നിന്നും പുറത്ത് വരാൻ കാരണം തനിക്ക് നേരിട്ട അപമാനമാണെന്ന് തുറന്നു പറഞ്ഞ് ചമ്പയ് സോറൻ. സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കു വച്ച പോസ്റ്റിലാണ് ഒരു മുഖ്യമന്ത്രി എന്ന നിലയിൽ തന്നോട് ചെയ്യാൻ പാടില്ലാത്തത് പാർട്ടി ചെയ്തു എന്ന വൈകാരികമായ കുറിപ്പ് ചമ്പയ് സോറൻ പങ്കുവച്ചത്.

മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ആദ്യ ദിവസം മുതൽ അവസാന ദിവസം (ജൂലൈ മൂന്ന്) വരെ തൻ്റെ കടമകൾ തികഞ്ഞ അർപ്പണബോധത്തോടെയും സമർപ്പണത്തോടെയും നിറവേറ്റി. എന്നാൽ ഹേമന്ത് സോറന് ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെന്ന നിലയിലുള്ള തൻ്റെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി ജെഎംഎം നേതൃത്വം തന്നോട് പറഞ്ഞു. ഇക്കാര്യം തിരക്കിയപ്പോൾ ജൂലൈ മൂന്നിന് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

അതുവരെ മുഖ്യമന്ത്രി എന്ന നിലയിൽ ഒരു പരിപാടിയിലും പങ്കെടുക്കരുതെന്നും അറിയിച്ചു. ഒരു മുഖ്യമന്ത്രിയുടെ പരിപാടികൾ മറ്റൊരാൾ റദ്ദാക്കുന്നതിനേക്കാൾ അപമാനകരമായ മറ്റെന്തെങ്കിലും ജനാധിപത്യത്തിൽ ഉണ്ടാകുമോ? ” ചമ്പയ് സോറൻ തുറന്നു ചോദിച്ചു.

തന്റെ മുന്നിൽ മൂന്ന് വഴികൾ തുറന്നു കിടക്കുന്നുണ്ട് എന്ന് പറഞ്ഞ ചമ്പയ് സോറൻ പക്ഷെ ബി ജെ പി യിലേക്ക് ചേരുമെന്നാണ് കരുതപ്പെടുന്നത്.


أحدث أقدم