തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട രണ്ട് കാറുകളില്‍ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണൂര്‍ പ്ലാക്കല്‍ വീട്ടില്‍ കൃഷ്ണദാസ്, കടലകുറുശ്ശി പുത്തന്‍പുര വീട്ടില്‍ കൃഷ്ണപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.ചാലക്കുടി ഡിവൈഎസ്പി സ്‌ക്വാഡും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും പുതുക്കാട് പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറീസയില്‍ നിന്ന് ലോറിയില്‍ കൊണ്ടുവന്ന കഞ്ചാവ് അവിനാശിയില്‍ വെച്ച് വാങ്ങിയ ശേഷം രണ്ട് കാറുകളിലായി കേരളത്തിലേക്ക് കടത്തുകയായിരുന്നു. പ്രതികളില്‍ ഒരാളായ കൃഷ്ണദാസ് രണ്ട് കൊലപാതക കേസുകളില്‍ പ്രതിയാണ്. 2023ല്‍ 15 കിലോ കഞ്ചാവുമായി ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
തൃശൂരില്‍ നിര്‍ത്തിയിട്ട കാറുകളില്‍ നിന്ന് കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
Jowan Madhumala
0