മഹാരാഷ്ട്രയിലെ ലൈംഗികാതിക്രമം…സ്വമേധയ കേസെടുത്ത് ബോംബെ ഹൈക്കോടതി…




മുംബൈ : മഹാരാഷ്ട്രയിൽ നഴ്സറി വിദ്യാർത്ഥികളായ പെൺകുട്ടികളെ സ്കൂൾ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമാസകത്മായ പ്രതിഷേധങ്ങളിൽ സ്വമേധയ കേസെടുത്ത് ബോംബെ ഹൈക്കോടതി. കേസിൽ ജസ്റ്റിസ് രേവതി മൊഹിതെ-ദേരെ, പൃഥ്വിരാജ് ചവാൻ ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ച് ഓഗസ്റ്റ് 22ന് വാദം കേൾക്കും. 

നേരത്തെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുക്കുകയും സംസ്ഥാന അധികാരികളിൽ നിന്നും വിഷയത്തിൽ വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. രണ്ടാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും നോട്ടീസ് കൈമാറിയതായാണ് റിപ്പോർട്ട്. കേസിൽ പ്രതിയായ ശുചീകരണ തൊഴിലാളിക്ക് വേണ്ടി വാദിക്കില്ലെന്ന് നേരത്തെ കല്യാൺ ബാർ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു
أحدث أقدم