സിനിമയിൽനിന്നു മോശം അനുഭവമുണ്ടായിട്ടുണ്ട്..മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കണമെന്നും നടി സുപർണ…

മലയാള സിനിമാ മേഖലയില്‍നിന്നു തനിക്കു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു നടി സുപര്‍ണ ആനന്ദ്. വൈശാലി, ഞാൻ ഗന്ധര്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നായികയാണു സുപർണ.സിനിമയില്‍ വനിതകള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും ഇനിയെങ്കിലും പരിഹാരം വേണമെന്നും സുപര്‍ണ പറഞ്ഞു.എനിക്കും മലയാള സിനിമയിൽനിന്നു ദുരനുഭവമുണ്ടായി. വർഷങ്ങൾക്കു മുൻപു നടന്ന സംഭവമായതിനാൽ ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ലന്നും അവർ വ്യക്തമാക്കി.

കേരള സര്‍ക്കാര്‍ വനിതകള്‍ക്കായി ഒന്നും ചെയ്യുന്നില്ല. പീഡനക്കേസില്‍ പ്രതിയായ മുകേഷ് രാജി വെക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ രാജി ആവശ്യപ്പെടണം. പുരുഷന്റെ മനോഭാവം മാറേണ്ടതുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും വിഷയത്തില്‍ ഇടപെടണം. ഇത്രയും സ്വാധീനമുള്ള നടന്മാര്‍ നിശബ്ദരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്നും സുപര്‍ണ ചോദിച്ചു.വളരെ കുറച്ച് സിനിമകള്‍ മാത്രം മലയാളത്തില്‍ ചെയ്ത സുപര്‍ണ സിനിമ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു. മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ള കയ്‌പേറിയ അനുഭവങ്ങള്‍ കാരണമാണ് സിനിമ ഉപേക്ഷിച്ചതെന്നും സുപര്‍ണ പറഞ്ഞിരുന്നു.സമ്മര്‍ദങ്ങള്‍ക്കു നിന്നുകൊടുക്കാൻ സാധിക്കാത്തതു കൊണ്ടാണ് സിനിമ വിടേണ്ടി വന്നത്.കാസ്റ്റിങ് കൗച്ച് ഉൾപ്പെടെയുള്ള പ്രവണതകള്‍ നേരത്തേ സിനിമയിലുണ്ടെന്നും അവർ പറഞ്ഞു.


أحدث أقدم