ഹേമ കമ്മിറ്റി റിപ്പോർട്ട്: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ പരാതിയിൽ നടപടിക്ക് ഡിജിപിയുടെ നിർദേശം




ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ പരാതിയിൽ ആവശ്യമായ നടപടിക്ക് നിർദേശം നൽകി ഡിജിപി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി നൽകിയ പരാതിയിലാണ് നടപടി.

136ാം പേജിൽ മന്ത്രിയെ കുറിച്ച് പരാമർശമുണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. ആത്മ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ മന്ത്രിക്കെതിരെ പരാമർശമുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അബിൻ വർക്കി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.


أحدث أقدم