ഹൂസ്റ്റണിൽ വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്തി



ഹൂസ്റ്റൺ : ഹൂസ്റ്റണിൽ വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്തി.  നേപ്പാളിൽ നിന്നുള്ള നഴ്‌സിങ് വിദ്യാർഥിനിയായ മുന്ന പാണ്ഡെയാണ് (21) കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 26  തിങ്കളാഴ്ച വൈകുന്നേരം 5. 45 നാണ് മുന്ന പാണ്ഡെയെ ഹൂസ്റ്റണിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലും ശരീരത്തിലും യുവതിക്ക് വെടിയേറ്റതായ് പൊലീസ് കണ്ടെത്തി. 
സംഭവത്തിൽ ബോബി സിങ് ഷാ  (51) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി തെളിവുകളുടെ അടിസ്താനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫിസ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്ക് മജിസ്‌ട്രേറ്റ്  ജാമ്യം നിഷേധിച്ചു. അടുത്ത ചൊവ്വാഴ്ച വിചാരണ തുടരും.
أحدث أقدم