മുകേഷ് രാജിവെക്കണമെന്ന ഉറച്ച നിലപാടാണ് പ്രതിപക്ഷത്തിനുള്ളതെന്ന് വിഡി സതീശൻ


ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുകേഷിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് സിപിഎം ആണ്. രാജിവെക്കണമെന്ന ഉറച്ച നിലപാടാണ് പ്രതിപക്ഷത്തിനുള്ളതെന്നും സതീശൻ പറഞ്ഞു

നിരന്തരമായ ആരോപണം ഉയരുന്ന മുകേഷിനെ സിപിഎം സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ പാർട്ടിയിൽ ആക്ഷേപം ഉയർന്നയാളുടെ രാജി വാങ്ങിച്ചിട്ടുണ്ട്. എന്നാൽ സിപിഎം അത് ചെയ്യുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് മുകേഷ് വായിച്ചിട്ടുണ്ടെന്ന ആരോപണവും സതീശൻ ഉയർത്തി

കാഫിർ സ്‌ക്രീൻ ഷോട്ടിൽ സർക്കാർ ഒളിച്ചുകളിക്കുകയാണ്. യഥാർഥ പ്രതികളെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമം. സിപിഎമ്മിന്റെ സമുന്നതരായ നേതാക്കൾക്ക് മതസ്പർധയുണ്ടാക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ട്. സർക്കാർ സ്വന്തക്കാരെ സംരക്ഷിക്കുകയാണെന്നും സതീശൻ ആരോപിച്ചു
أحدث أقدم