ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ?; അതൊരുപക്ഷെ ലിവർസിറോസിസിന് കാരണമായേക്കാം- കരൾ സിറോസിസിൻ്റെ ലക്ഷണങ്ങൾ




ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. മറ്റ് അവയവങ്ങൾ പോലെ തന്നെ കരളിൻ്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവർ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിൻ്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പരസ്യം പരസ്യം തുടക്കത്തിൽ തന്നെ ഈ രോഗത്തിൻറെ ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സിക്കാനായാൽ ഒരു പരിധി വരെ അസുഖം നമുക്ക് സുഖപ്പെടുത്താൻ കഴിയും. ഇത്തരത്തിൽ ചികിത്സയിലേക്ക് കടക്കണമെങ്കിൽ ആദ്യം ലിവർ സിറോസിൻ്റെ രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. 


 ലിവർ സിറോസിസിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... ക

രളിൻ്റെ പ്രവർത്തനം തകരാറിലായതിൻ്റെ സൂചനയാണ് ഓക്കാനവും ഛർദ്ദിയും ഉണ്ടാകുന്നത്. കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ളൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നത് ലിവർ സിറോസിസിൻ്റെ ലക്ഷണമാണ്. ലിവർ സിറോസിസ് ഉള്ള വ്യക്തികൾക്ക് ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം ശരീരത്തിന് രക്തപ്രവാഹം നിലനിർത്തുന്നതിൽ കരൾ നിർണ്ണായക പങ്ക് വഹിക്കുന്നു. സിറോസിസ് മൂലം ഇത് തടസ്സപ്പെടാം, ഇത് പിന്നീട് വെരിക്കസ് പോലുള്ള സങ്കീർണതകൾക്ക് കാരണമാകും.

 കരളിൻ്റെ പ്രവർത്തനം തകരാറിലായാൽ അത് വിശപ്പില്ലായ്മയ്ക്കും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതിനും കാരണമാകും. ചർമ്മത്തിൻ്റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവർ സിറോസിസിൻ്റെ ഒരു പ്രധാന ലക്ഷണമാണ്. 
വയറിൻ്റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത് ഒരു സൂചനയാകാം. ലിവർ സിറോസിസ് മൂലം അടിവയറ്റിൽ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അസൈറ്റ്‌സ് ക്യു. ഇത് വയറിലെ വീക്കിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വീർക്കാറുണ്ട്. ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോൾ കരൾ സിറോസിസിൻ്റെ ലക്ഷണമാകാം. അമിത ക്ഷീണവും തളർച്ചയും തോന്നുന്നതും ലിവർ സിറോസിസിൻ്റെ ലക്ഷണവുമാണ്.'



 
أحدث أقدم