വണ്ടൻമേട് വണ്ടൻമേടിന് സമീപം കറുവാക്കുളത്ത് വാഹനം തീവെച്ചു നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കറുവാക്കുളം സ്വദേശി കുമരേശ്വരൻ ആണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് കറുവാക്കുളം നാട്ട് രാജന്റെ ഉടമസ്ഥതയിലുള്ള ഇൻവേഡർ വാഹനത്തിനാണ് പ്രതി തീയിട്ടത്.
ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് വാഹനം കത്തുന്നത് കണ്ടത്. തുടർന്ന് പ്രദേശവാസികൾ ചേർന്ന് തീ അണക്കുകയായിരുന്നു. സമീപത്തു പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിനും കേടുപാടുകളുണ്ടായി. സമീപത്തുള്ള മൂന്ന് വീട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പെട്രോൾ എത്തിച്ചതായി കരുതുന്ന ജാറും സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. വണ്ടൻമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുമരേശ്വരൻ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.