മലയാള സിനിമയിലെ ലൈംഗികാരോപണങ്ങളെ നിസാരവത്കരിച്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാം. ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയും. സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാടെന്നും സുരേന്ദ്രൻ പറഞ്ഞു
മുകേഷ് രാജിവെക്കണമെന്ന് തന്നെയാണ് ബിജെപിയുടെ നിലപാട്. പാർട്ടി നിലപാട് പറയുന്നത് പാർട്ടി അധ്യക്ഷനാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയല്ല. സുരേഷ്‌ഗോപിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.
സുരേഷ്‌ഗോപിക്ക് മേൽ സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണമില്ലേ എന്ന ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കൊല്ലം എംഎൽഎയുടെ രാജി എഴുതി വാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.