ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ നിന്ന് പുക..പിന്നാലെ തീ


കൊച്ചി കാക്കനാട്ട് ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു.കളക്ടറേറ്റിനു സമീപമായിരുന്നു സംഭവം. പാലാരിവട്ടം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കറില്‍ നിന്ന് പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം റോഡരികിലേക്ക് നിര്‍ത്തി അപ്പോളേക്കും തീ പടർന്നിരുന്നു.തുടര്‍ന്ന് തൃക്കാക്കരയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വാഹനം നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ മറ്റു അപകടങ്ങളുണ്ടായില്ല.എന്നാൽ വലിയ രീതിയില്‍ പുക ഉയര്‍ന്നത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി.


أحدث أقدم