കാറു വാങ്ങുന്നതിനെ ചൊല്ലി തർക്കം..ഭർത്താവിന്റെ തലക്കടിച്ച് ഭാര്യ…
Guruji 0
തിരുവനന്തപുരം നരുവാ മൂട്ടിൽ ഭാര്യ ഭർത്താവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്ന ഭർത്താവിൻ്റെ ആവശ്യമാണ് തർക്കത്തിന് കാരണം .
എന്നാൽ ഇത് എതിർത്ത ഭാര്യയെ ഭർത്താവ് മദ്യപിച്ച് ആക്രമിച്ചു. ഇതേ തുടർന്ന് ഭാര്യ തടികഷ്ണമെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. നരുവാമൂട് സ്വദേശി പ്രസാദിനെയാണ് ഭാര്യ ചിഞ്ചു തലക്കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു.