ഏഴ്മാസത്തിൽ കൊന്ന് തള്ളിയത് ഒൻപത് സ്ത്രീകളെ..ഭീതി പരത്തിയ സീരിയൽ കില്ലർ പിടിയിൽ..




ഏഴ് മാസത്തിനുള്ളിൽ 9 സ്ത്രീകളെ കൊന്ന് തള്ളി നാട്ടുകാരെ ഭീതിയിലാക്കിയ സീരിയൽ കില്ലർ പിടിയിൽ.സാരി കൊണ്ടോ ഷാൾ ഉപയോഗിച്ചോ കഴുത്തിൽ ഒരു കെട്ടുമായി സ്ത്രീകളുടെ മൃതശരീരം ഉത്തർപ്രദേശിലെ ബറേലിയിൽ കാണാൻ ആരംഭിച്ചത് കഴിഞ്ഞ ജൂലൈ മാസമാണ്. സമാനമായ രീതിയിലെ മൂന്നിലേറെ കൊലപാതകങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഒരാൾ തന്നെയാണ് സംഭവത്തിന് പിന്നിലുള്ളതെന്ന സംശയം പൊലീസിനുണ്ടാവുന്നത്. തുടർന്ന് പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നവാബ്ഗഞ്ച് സ്വദേശിയായ കുൽദീപ് ഗാംഗ്വാറാണ് പിടിയിലായിട്ടുള്ളത്. രണ്ടാനമ്മയുടെ ക്രൂരതയും കുടുംബ പ്രശ്നങ്ങളുമാണ് ഇയാളെ ഇത്തരം ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 45നും 65നും പ്രായമുള്ള ഗ്രാമീണരായ സ്ത്രീകളെ ആയിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്. അമ്മ ജീവിച്ചിരിക്കെ പിതാവ് രണ്ടാം വിവാഹം ചെയ്തതും, രണ്ടാനമ്മയുടെ മർദ്ദനവും, വിവാഹത്തിന് തൊട്ട്പിന്നാലെ ഭാര്യ ഉപേക്ഷിച്ചതുമെല്ലാം ഇയാളെ സ്ത്രീകൾക്കെതിരായ അക്രമത്തിന് പ്രേരിപ്പിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. പാടത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന മധ്യവയസ്കരായ സ്ത്രീകളെ കൊന്ന് മൃതദേഹം പാടത്ത് ഉപേക്ഷിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാളുടെ പക്കൽ നിന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണവും പൊട്ടുകളും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

أحدث أقدم