'അമ്മ' സ്ത്രീകളെ കാണുന്നത് വെറും ശരീരമായി: ഗായത്രി വര്‍ഷ




ലയാള സിനിമയിലെ താരസംഘടനയായ അമ്മ സ്ത്രീകളെ കാണുന്നത് വെറും ശരീരമായെന്ന് നടി ഗായത്രി വര്‍ഷ. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിലാണ് നടി താര സംഘടനയ്‌ക്കെതിരെ തുറന്നടിച്ചത്.

'ഞാന്‍ അമ്മയില്‍ അംഗമല്ല. ആവരുടെ പ്രവര്‍ത്തനങ്ങളുമായും എനിക്ക് ബന്ധമില്ല. അവര്‍ക്ക് മുന്നിലേക്ക് പരാതികള്‍ എത്തുന്നുണ്ട്. പക്ഷേ അവര്‍ക്ക് സ്ത്രീകളെ ശരീരമായാണ് കാണുന്നത്. മലയാള സിനിമയും അങ്ങനെയാണ്.' - ഗായത്രി പറഞ്ഞു.

പവര്‍ഗ്രൂപ്പിലെ 15 പേര്‍ മാറിയാല്‍ അടുത്ത 15 പേര്‍ ആ കസേരയിലേക്ക് ഇരിക്കും. അപ്പോള്‍ സിസ്റ്റത്തിനാണ് മാറ്റം വരേണ്ടതെന്നും നടി കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ മൂന്ന് സിനിമകള്‍ സൂപ്പര്‍ഹിറ്റായാല്‍ നാലാമത്തെ ചിത്രം ഇറങ്ങുന്നത് സ്വന്തം നിര്‍മാണ കമ്പനിയുടെ പേരിലായിരിക്കും. അത് എങ്ങനെയാണ് സാധിക്കുന്നത്. പണം ഒഴുകുകയാണ്. നിങ്ങള്‍ അവിടെ നിന്നാല്‍ മതിയാകും. 50ലക്ഷം രൂപയുടെ ഓഫര്‍ കിട്ടിയാല്‍, നിങ്ങള്‍ക്കുവേണ്ടി 50 കോടി ചെലവാക്കാന്‍ മറ്റൊരാള്‍ തയ്യാറാവും. ആരാണ് സിനിമ ഭരിക്കുന്നത്. നിങ്ങളും അവരുടെ കയ്യിലെ കളിപ്പാവകള്‍ മാത്രമാകും.- നടി പറഞ്ഞു.

'സിനിമയ്ക്ക് 10 കോടി ബജറ്റിട്ടാല്‍ എട്ട് കോടിയും നായകനാണ് നല്‍കുന്നത്. അതോടെ താഴെ തട്ടിലുള്ള മറ്റ് കലാകാരന്മാരുടെ പ്രതിഫലം കുറയ്ക്കുകയാണ് ചെയ്യുന്നത്. സിനിമയിലെ ഓരോ ജോലികളുമായി തരംതിരിച്ച് തുല്യവേതനം നടപ്പിലാക്കുകയാണ് വേണ്ടതെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.


أحدث أقدم