ചേലാകർമ്മത്തിനിടെ നവജാത ശിശു മരിച്ചു, ഇടുക്കി സ്വ​ദേശികൾ അറസ്റ്റിൽ


ഇടുക്കി തൊടുപുഴയിൽ ചേലാകർമ്മത്തെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കാഞ്ഞാർ സ്വദേശികൾ അറസ്റ്റിൽ. ചേലാകർമ്മം ചെയ്ത നേര്യമംഗലം സ്വദേശി ഇബ്രാഹിം, സഹായി റിഷാദ് എന്നിവരാണ് പിടിയിലായത്. കാഞ്ഞാർ സ്വദേശികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് ചേലാകർമത്തെ തുടർന്ന് മരിച്ചത്. അമിത രക്തസ്രാവവും അണുബാധയുമാണ്‌ കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചേലാകർമ്മത്തിന് ശേഷം അമിത രക്തസ്രാവം ഉണ്ടായതോടെ കുഞ്ഞിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
أحدث أقدم