സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു… പാമ്പാടി ഇഞ്ചക്കാട്ട് ജൂവൽ പാലസിലെ സ്വർണ്ണവില അറിയാം


കൊച്ചി: അൽപ്പമൊന്ന് ആശ്വസിക്കാം സ്വര്‍ണവിലയിൽ നേരിയ കുറവ് ഇന്ന് ഒരു പവന് കുറഞ്ഞത് 80 രൂപയാണ് 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില. ആഗസ്റ്റ് ഏഴിന് ഇത് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ആഗസ്റ്റ് രണ്ടാം വാരത്തോടെ പിന്നാലെ സ്വർണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്.


أحدث أقدم