കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴയിൽ വീണു കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.


പഴയിടം കോസ് വേയ്ക്ക് സമീപം മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.
ചിറക്കടവ് മൂന്നാം മൈലിൽ ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ പാലാ വലവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രൻ്റെ (29)  മൃതദേഹമാണ് കണ്ടെത്തിയത്.
ചിറ്റാർപുഴയിൽ ഒഴുക്കിൽപ്പെട്ട അരുണിൻ്റെ മൃതദേഹം കിലോമീറ്ററുകൾ അകലെ പഴയിടം മണിമലയാറ്റിൽ നിന്നാണ് കണ്ടെത്തിയത്. 

രാവിലെ ഫയർഫോഴ്സും ഈരാറ്റുപേട്ട നൻമ കൂട്ടവും ചേർന്ന് ചിറക്കടവ് പഴയിടം കോസ് വേക്ക് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതും കരയ്ക്കടിപ്പിച്ചതും.
ഞായറാഴ്ചയാണ് അരുൺ ചന്ദ്രനെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
أحدث أقدم