കാട്ടാന ആക്രമണം..ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്…


കോതമംഗലം: കോട്ടപ്പടിയിൽ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. ചേറങ്ങനാൽ പത്തനാ പുത്തൻപുര അവറാച്ചന് (75) ആണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ആറരയ്ക്കാണ് സംഭവം. വടക്കും ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർത്തോട്ടത്തിൽ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന അവറാച്ചനെ കൊമ്പൻ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു.നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.അവറാച്ചന്റെ വാരിയെല്ലിന് പിന്നിലും തുടയിലും പരിക്കേറ്റ പാടുണ്ട്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.


أحدث أقدم