രാത്രിയിൽ നടിമാരുടെ വാതിലിൽ മുട്ടുന്നത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്ന് നടൻ ബാല…



ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ബാല. രാത്രിയിൽ നടിമാരുടെ വാതിലിൽ മുട്ടിയത് രാഷ്ട്രീയക്കാരാണ്, സിനിമാക്കാരല്ലെന്ന് നടൻ ബാല പറയുന്നു. സിനിമയിൽ പവർ ടീം ഉള്ളതായി അറിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ഗുരുതരമായ ആരോപണങ്ങളില്‍ കേസ് എടുക്കണമെന്ന് നടന്‍ ബാല അഭിപ്രായപ്പെട്ടു.
തന്റെ ജീവിതം തകർത്തത് സിനിമാക്കാരാണ്. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ലഹരി ഉപയോഗം ഉണ്ട്. തെറ്റ് ചെയ്‌തത്‌ പ്രധാനമന്ത്രി ആയാലും ശിക്ഷിക്കപ്പെടണം. ദേശീയ അവാര്‍ഡ് വാങ്ങുന്ന താരങ്ങള്‍ വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. താന്‍ നാല് വര്‍ഷമായി ഒരു കേസും കൊണ്ട് നടക്കുകയാണ്. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത് എന്തായാലും കേസ് രജിസ്റ്റര്‍ ചെയ്യണം നടപടി ഉണ്ടാകണം. ഇല്ലെങ്കില്‍ ഇത് പുറത്തുവിട്ടിട്ട് എന്ത് കാര്യം എന്നാണ് ബാല ചോദിക്കുന്നത്. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്നൊന്നും തനിക്ക് അറിയില്ലെന്നും പക്ഷേ ഒരു നടന്‍ വിചാരിച്ചാല്‍ ചിലപ്പോള്‍ വേറൊരു നടനെ ഒരു സിനിമയില്‍ വേണ്ട എന്ന് പറയാന്‍ കഴിയുമായിരിക്കുമെന്നും താരം പറഞ്ഞു
أحدث أقدم