മഞ്ജുവും ശ്രീജിത്തും തമ്മിലുള്ള ബന്ധം രതീഷ് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.മഞ്ജുവും ശ്രീജിത്തും ചേര്‍ന്ന് ഗൂഢാലോചന നടത്തി രതീഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിദേശത്തായിരുന്ന മഞ്ജു, രതീഷിന്റെ സംസ്‌കാരത്തിനായി എത്തിയപ്പോഴാണ് പിടിയിലായത്. പള്ളിക്കത്തോട് സ്‌റ്റേഷന്‍ എസ്എച്ച്ഒ കെ പി ടോംസന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.