യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം..ഭാര്യ അറസ്റ്റില്‍..പിന്നിൽ ഗൂഢാലോചന




കോട്ടയത്ത് യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കോട്ടയം അകലക്കുന്നത്ത് രതീഷിന്റെ മരണത്തിലാണ് അറസ്റ്റ്. രതീഷിന്റെ ഭാര്യ മഞ്ജു ജോണിനെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ക്കമ്പ് കൊണ്ടുള്ള അടിയേറ്റാണ് രതീഷ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ശ്രീജിത്ത് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു.

മഞ്ജുവും ശ്രീജിത്തും തമ്മിലുള്ള ബന്ധം രതീഷ് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.മഞ്ജുവും ശ്രീജിത്തും ചേര്‍ന്ന് ഗൂഢാലോചന നടത്തി രതീഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിദേശത്തായിരുന്ന മഞ്ജു, രതീഷിന്റെ സംസ്‌കാരത്തിനായി എത്തിയപ്പോഴാണ് പിടിയിലായത്. പള്ളിക്കത്തോട് സ്‌റ്റേഷന്‍ എസ്എച്ച്ഒ കെ പി ടോംസന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
أحدث أقدم