പശ്ചിമബംഗാളിലെ ആർജി കർ ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട യുവ ഡോക്ടർ കൂട്ട ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് സിബിഐ അന്വേഷണത്തിൽ സൂചന.ഓഗസ്റ്റ് 13നാണ് കേസിൻ്റെ അന്വേഷണ ചുമതല കൊൽക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറുന്നത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സിവിക് വൊളണ്ടിയർ സഞ്ജയ് റോയിയെ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഡോക്ടർ പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്നും റോയ് ആണ് പ്രതിയെന്നും ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഡിഎൻഎ റിപ്പോർട്ടുകളിൽ നിന്നും അറസ്റ്റിലായ റോയിക്ക് പുറമെ മറ്റൊരാൾ കൂടി കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ടായിരുന്നു.എന്നാൽ കേസിൽ മറ്റാർക്കും പങ്കെല്ലന്ന നിഗമനത്തിലാണ് സിബിഐ ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്നത്.