ബുദ്ധിയും സൗന്ദര്യവുമുള്ള സ്ത്രീകൾ രാഷ്ട്രീയത്തിൽ വരുന്നത് ഡിഎംകെയ്ക്ക് പിടിക്കില്ല; വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണെന്ന് ഖുശ്ബു


ചെന്നെ: പാർട്ടിയിൽ സ്വാതന്ത്രത്തോടെ പ്രവർത്തിക്കാനാണ് ദേശീയ വനിത കമ്മീഷനിൽ നിന്നും രാജി വച്ചതെന്ന് ഖുശ്ബു. രാഷ്ട്രീയത്തിൽ സജീവമാകാൻ വനിത കമ്മീഷൻ പദവി തടസമായിരുന്നു. അതുകൊണ്ടാണ് രാജി വച്ചത്. അതല്ലാതെ, രാജിക്ക് പിന്നിൽ മറ്റ് കാരണങ്ങൾ ഒന്നും ഇല്ലെന്നും ഖുശ്ബു പറഞ്ഞു.

പദവി ഉണ്ടായിരുന്നപ്പോൾ സമരങ്ങളിൽ ഒന്നും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. 8 മാസം മുൻപേ രാജി വയ്ക്കുന്നതിനെ കുറിച്ച് അറിയിച്ചിരുന്നതാണ്. എന്നാൽ, തൽക്കാലം തുടരൂ എന്നാണ് നിർദേശം കിട്ടിയത്. ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്നും അവർ പറഞ്ഞു.

തന്റെ തിരിച്ച് വരവിൽ ഡിഎംകെ അസ്വസ്തരാണെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് തനിക്കെതിരെ അവർ സൈബർ ആക്രമണം നടത്തുന്നത്. അവർക്ക് മറ്റ് പണികൾ ഒന്നുമില്ല. ബുദ്ധിയും സൗന്ദര്യവുമുള്ള സ്ത്രീകൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ഡിഎംകെയ്ക്ക് പിടിക്കില്ലെന്നും ഖുശ്ബു വ്യക്തമാക്കി.



أحدث أقدم