പാമ്പാടി : അണ്ണാടിവയലിൽ കാറും ഓട്ടോയും കുട്ടിയിടിച്ചു അപകടം. ശനിയാഴ്‌ച വൈകിട്ട് 5ന് അണ്ണാടിവയൽ റീത്തുപള്ളിപ്പടിക്കു സമീപമായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോയിൽ യാത്ര ചെയ്‌ത രണ്ടു യാത്രക്കാർക്കു പരിക്കേറ്റു. ഓട്ടോ ഡ്രൈവർക്കും സാരമായ പരിക്കുണ്ട്. പങ്ങട സ്വദേശികൾക്കാണ് അപകടത്തിൽ പരുക്കേറ്റത്. മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലേക്കു മടങ്ങുംവഴി എതിരെ വന്ന കാർ ഓട്ടോയെ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസും നാട്ടുകാരും പറഞ്ഞു. പരിക്കേറ്റ യാത്രികരെ ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്നു കിടങ്ങൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.