പാഴ് വസ്തുക്കൾ തള്ളാനുള്ള കേന്ദ്രമല്ല ദുരിതാശ്വാസ ക്യാമ്പുകൾ.. ഉപയോഗിച്ച തുണികളും പഴകിയ ഭക്ഷ്യവസ്തുക്കളുമെത്തുന്നു…


മേപ്പാടി: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ പാഴ് വസ്തുക്കൾ തള്ളാനുള്ള കേന്ദ്രമായി കാണരുതെന്ന അഭ്യർഥനയുമായി വളണ്ടിയർമാർ. ദുരിതബാധിതർക്ക് എത്രയോ നല്ലമനസുകളുടെ കരുതൽ എത്തുന്നുണ്ട്. എന്നാൽ, ചിലർ ഉപയോഗിച്ച തുണികളും എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷ്യസാധനങ്ങളുമാണ് നൽകിയത്. അതിന് പിന്നാലെയാണ് ക്യാമ്പിൻ്റെ ചുമലതയുള്ള വളണ്ടിയർമാർ രം​ഗത്തുവന്നത്. ഇത്തരം സാധനങ്ങൾ ക്യാമ്പിലേക്ക് നൽകരുതെന്ന അഭ്യർത്ഥിക്കുകയും ചെയ്തു.

വയനാട്ടിൽ 93 ക്യാമ്പുകളിലായി 10,042 പേരാണുള്ളത്. ചൂരൽമലയിലെ 10 ക്യാമ്പുകളിൽ 1707 പേർ കഴിയുന്നുണ്ട്. നിലവിൽ 215 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് ഔദ്യോഗികമായ സ്ഥിരീകരണം. എന്നാൽ മുന്നൂരിലേറെ പേർ മരിച്ചെന്നാണ് കണക്ക്കൂട്ടൽ. ഇനിയും കണ്ടെത്താൻ 206 പേരുണ്ട്. 81 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 206 പേരെ ഡിസ്ചാർജ് ചെയ്ത്. ഇവരെ ക്യാമ്പിലേക്ക് മാറ്റി.


أحدث أقدم