സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണവില 53,560 രൂപയാണ്
ഒരു ഗ്രാം സ്വർണത്തിന്റെ വില 6695 രൂപയായി. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 5545 രൂപയായി. വെള്ളിയുടെ വിലയിലും കുറവുണ്ട്. ഇന്ന് വെള്ളി ഗ്രാമിന് രണ്ട് രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 91 രൂപയായി