യുവനടിയെ അധിക്ഷേപിച്ചെന്ന് പരാതി..യൂട്യൂബർ സൂരജ് പാലാക്കാരൻ പൊലീസ് കസ്റ്റഡിയിൽ..


യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗര്‍ സൂരജ് പാലാക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 2022ലും സമാനമായ കേസിൽ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
أحدث أقدم