റിപ്പോ‍ര്‍ട്ട് മൂടി വെച്ചത് ഇഷ്ടക്കാരെ സംരക്ഷിക്കാനോ? മു​ഖ്യ​മ​ന്ത്രി​യും സാം​സ്കാ​രി​ക മ​ന്ത്രി​യും ചെ​യ്ത​ത് ക്രി​മി​ന​ൽ കു​റ്റം’: വി.​ഡി.​സ​തീ​ശ​ൻ-



.
 കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. നാ​ല​ര​വ​ർ​ഷം റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ടാ​തെ സ​ർ​ക്കാ​ർ ചെ​യ്ത​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണ്. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി കേ​ര​ള​ത്തി​ന്‌ അ​പ​മാ​ന​ക​ര​മാ​യ കാ​ര്യ​മാണെന്ന് അദ്ദേഹം പറഞ്ഞു.


സിനിമ മേഖലയില്‍ ലൈംഗിക ചൂഷണവും ക്രിമിനല്‍വത്ക്കരണവും അരാജകത്വവും ഉള്‍പ്പെടെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുപോലൊരു റിപ്പോര്‍ട്ട് കിട്ടിയിട്ടും അത് പുറത്തുവിടാതെ അതിന്മേല്‍ സർക്കാർ അടയിരുന്നത് എന്തിന് വേണ്ടിയായിരുന്നുവെന്ന് വി.ഡി.സതീശൻ ചോദിച്ചു. ക്രി​മി​ന​ൽ കു​റ്റം അ​റി​ഞ്ഞി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത് ക്രി​മി​ന​ൽ കു​റ്റം ത​ന്നെ​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യും സാം​സ്കാ​രി​ക മ​ന്ത്രി​യും ചെ​യ്ത​ത് ക്രി​മി​ന​ൽ കു​റ്റ​മാ​ണ്. ഇ​ഷ്ട​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ ആ​ണോ റി​പ്പോ​ർ​ട്ട് മൂ​ടി വെ​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണം. 
 റിപ്പോര്‍ട്ടിലെ ശിപാര്‍ശകളില്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണം. ലൈംഗിക ചൂഷണത്തിനും ക്രിമിനല്‍വത്ക്കരണത്തിനും ലഹരി ഉപയോഗത്തിനും എതിരെ അന്വേഷണം നടത്തണം. ലൈംഗിക ചൂഷണം സംബന്ധിച്ച അന്വേഷണത്തിന് സീനിയര്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കണം. എത്ര വലിയ കൊമ്പന്‍മാരാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയെന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.


 ഒരു തൊഴില്‍ മേഖലകളിലും ചൂഷണം നടക്കാന്‍ പാടില്ല. ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസിലാണ് ഇതുപോലെ ലൈംഗിക ചൂഷണം നടന്നതെങ്കില്‍ നടപടി എടുക്കുമായിരുന്നല്ലോ. പോക്സോ കേസുകള്‍ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് സിനിമയില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിയന്തിരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ഏത് തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് സുരക്ഷയോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. ഇത് കേരളത്തിന് തന്നെ അപമാനമാണ്. ഇത്രയും പ്രധാനപ്പെട്ട ഒരു തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് അഭിമാനത്തോടെ തൊഴിലെടുക്കാന്‍ പറ്റാത്ത ഒരു സാഹചര്യം ഉണ്ടെന്ന് മനസിലായിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് കുറ്റകരമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

 
أحدث أقدم