സമാനമായ പരാതിയിൽ കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചില്ലല്ലോ; മുകേഷിനെ സംരക്ഷിച്ച് ഇപി ജയരാജൻ


ലൈംഗികാതിക്രമ പരാതിയിൽ മുകേഷിനെതിരെ കേസെടുത്തിട്ടും എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യം തള്ളി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സമാനമായ പരാതിയിൽ നേരത്തെ കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചില്ലല്ലോയെന്ന് ഇപി ജയരാജൻ ചോദിച്ചു

മുകേഷിനെതിരെ കേസെടുത്തത് ധാർമികമായ നിലപാടാണ്. സംസ്ഥാന സർക്കാർ സ്ത്രീ സംരക്ഷണത്തിന് സ്വീകരിച്ചത് ചരിത്ര നടപടിയാണ്. മുഖം നോക്കാതെയാണ് ശക്തമായ നടപടിയെടുത്തത്. പോലീസ് നടപടിയും സ്വീകരിച്ച് വരികയാണ്
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും ചരിത്രപരമായ നടപടിയാണ്. ഇക്കാര്യത്തിൽ സർക്കാരിന് ആരോടും മമതയില്ല. പ്രത്യേക സംരക്ഷണം നൽകില്ല. തെറ്റിന് ശിക്ഷയുണ്ട്. എല്ലാം കാത്തിരുന്ന് കാണാമെന്നും ഇപി ജയരാജൻ പറഞ്ഞു.

أحدث أقدم