വീലിങ് നടത്തിയ ബൈക്ക് മേൽപ്പാലത്തിൽ നിന്ന് താഴേക്കിട്ട് നാട്ടുകാർ; നിയമം കൈയിലെടുത്തെന്ന് ബൈക്കർമാർ




ബെംഗളുരു: ബെം​ഗളുരുവിൽ വീലിങ് നടത്തിയ ബൈക്കർമാരെ ശിക്ഷിച്ച് നാട്ടുകാർ. വീലിങ് നടത്തിയ ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്ത് പ്രദേശ വാസികൾ മേൽപ്പാലത്തിൽ നിന്ന് താഴേക്കിടുകയായിരുന്നു. ബെംഗളൂരുവിന് പുറത്ത് നെലമംഗല - ഹാസൻ റൂട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. ബൈക്ക് അഭ്യാസം നിരവധി തവണ നാട്ടുകാർ തടഞ്ഞിട്ടും മാറ്റമില്ലാതെ തുടർന്നതോടെയാണ് വാഹനം നശിപ്പിച്ചത്. എന്നാൽ നിയമം കൈയിലെടുക്കാൻ നാട്ടുകാർക്ക് അവകാശമില്ലെന്നാണ് ഉയരുന്ന ആക്ഷേപം. നാട്ടുകാർ നിയമം കയ്യിലെടുത്തതിനെതിരെ ബൈക്കർമാർ പ്രതിഷേധിക്കുകയും ചെയ്തു.





أحدث أقدم