ബസുകൾക്കു പലനിറം വേണ്ടെന്ന് സംസ്ഥാന ഗതാഗത വകുപ്പ്;ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയിൽ തന്നെ തുടരും



തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയിൽ തന്നെ തുടരും. ബസുകൾക്കു പലനിറം വേണ്ടെന്ന് സംസ്ഥാന ഗതാഗത വകുപ്പ് നിർദേശിച്ചു. ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്കു പ്രത്യേക നിറം നൽകാനും ഉത്തരവുണ്ട്. വാഹനത്തിന്റെ മുന്നിലും പിന്നിലും മഞ്ഞനിറം അടിക്കാനാണു നിർദേശം.

ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്കു നൽകിയ ഉത്തരവ് ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽവരും. ഇരുചക്ര വാഹനങ്ങൾക്കു നിയമം ബാധകമല്ല.ടൂറിസ്റ്റ് ബസ് ഓപറേറ്റർമാരുമായും ഡ്രൈവിങ് സ്‌കൂൾ ഉടമകളുമായും നടത്തിയ ചർച്ചയ്ക്കു ശേഷം നടന്ന യോഗത്തിലാണു തീരുമാനം.



أحدث أقدم