മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി…





ചിറയിൻകീഴ് : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തീരത്താണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ശനിയാഴ്ചയായിരുന്നു വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായത്.മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുള്ള അപകടത്തിൽ ഈ വർഷത്തെ നാലാമത്തെ മരണമാണിത്.
أحدث أقدم