ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സബര്‍മതി എക്‌സ്പ്രസിന്റെ 20ഓളം കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഝാന്‍സിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമെത്തുമ്പോള്‍ പാളം തെറ്റിയത്. വാരണാസി ജംഗ്ഷനില്‍ നിന്ന് അഹമ്മദാബാദ് വരെ യാത്ര നടത്തുന്ന സബര്‍മതി എക്‌സ്പ്രസ് ഒരു പാറയിലിടിച്ചതിനെ തുടര്‍ന്നാണ് പാളം തെറ്റിയതെന്ന് നോര്‍ത്ത് സെന്ററല്‍ റെയില്‍വേ അറിയിച്ചു.