പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ….




പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖ് ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി എടുത്തിരിക്കുന്നത്. കൂടാതെ രണ്ടാം ഭാര്യ നൽകിയ പീഡനക്കേസിൽ നിലവിൽ അബ്ദുൽ റസാഖ് സസ്പെൻഷനിലാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ കാറിൽ കൊണ്ടുപോയി പല സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ നൽകിയ പരാതി. ഇതിനെ തുടർന്നാണ് നടപടി.
أحدث أقدم