കല്ലട ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു…


കൊച്ചിയിൽ കല്ലട ബസ് അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കറുകുറ്റി അഡ്‌ലക്‌സിന് സമീപമാണ് അപകടം.ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന കല്ലട ബസ്സാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ അപകടത്തില്‍പ്പെട്ടത്.യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിര്‍ത്തിയതോടെ പിന്നാലെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ റോഡിന്റെ മീഡിയന്‍ ഭാഗത്തേക്ക് ഇടിച്ചതാണ് അപകടമെന്നാണ് വിവരം.
أحدث أقدم