ജലനിരപ്പ് അപകടകരമായി ഉയരുന്നു; മീനച്ചിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത നിർദേശംപ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പ്


കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാന ജലസേചന വകുപ്പിന്‍റെ ചെറിപ്പാട്‌ സ്റ്റേഷനിൽ (മീനച്ചിൽ നദി - കോട്ടയം) യെലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ മീനച്ചിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. മീനച്ചിലാറിന്‍റെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.


أحدث أقدم