കേരളത്തെ പിടിച്ചുകുലുക്കിയ നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിൽ വിചാരണ അനന്തമായി നീളുന്നു. കസ്റ്റംസ്, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, എൻഎ തുടങ്ങിയ മൂന്ന് കേന്ദ്ര ഏജൻസികൾ സമാന്തരമായി തട്ടുതകർപ്പൻ അന്വേഷണം നടത്തിയിട്ടും കുറ്റപത്രം സംഭവം മാത്രമാണ് ഇതുവരെ കഴിഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നം വയ്ക്കാനും ഉപയോഗിച്ചത് ഇതേ സ്വർണക്കടത്ത് കേസാണ്. 'സ്വർണക്കടത്ത് ഓഫീസ് എല്ലാവർക്കുമറിയാം' എന്നാണ് മോദി പറഞ്ഞത്. ഇത്രയധികം വിവാദമായ കേസ് ഇപ്പോഴും പുകമറയ്ക്കുള്ളിൽ തുടരുകയാണ്.
2021ൽ തന്നെ മൂന്ന് ഏജൻസികളും കോടതിയിൽ കുറ്റപത്രം നൽകിയിട്ടുണ്ട്. പക്ഷെ വിചാരണ നടപടികൾക്ക് ഇതുവരെ തുടക്കമായില്ല. കോടതിയിലെ കേസുകളുടെ ആധിക്യം തന്നെയാണ് കള്ളക്കടത്ത് കേസ് വിചാരണ തുടങ്ങാൻ കാരണമാകുന്നത്. കസ്റ്റംസ്, ഐഡി, ഐ എ ഏജൻസികൾ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഐഡി കേസ് മാത്രമാണ് പ്രതി പ്രശ്നം സൃഷ്ടിക്കുക.
സ്വർണം കടത്തിന് കള്ളപ്പണം വെളുപ്പിച്ചതിലുള്ള ഐഡി കേസ് മാത്രമാണ് പ്രതികൾക്ക് കുരുക്കായി മാറുക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ പ്രതികൾക്ക് പിഴയടിച്ച് രക്ഷപ്പെടാൻ കഴിയും. അതിന് കുറ്റസമ്മതം നടത്തിയാൽ മതിയാകും. ദുബായിൽ നിന്നും കവർച്ച നടത്തിയ സ്വർണമല്ല സ്വപ്ന സുരേഷും കൂട്ടാളികളും കടത്തിയത്.അതുകൊണ്ട് തന്നെ കേസിന് ക്രിമിനൽ സ്വഭാവമില്ല.