കോട്ടയം. ആഗസ്റ്റ് 5 ന് നടക്കുന്നഏറ്റുമാനൂർ ദേവസ്വം ബോർഡ് എംപ്ലോയിസ് സഹകരണസംഘം തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് പിൻതുണയ്ക്കുന്ന ജനാതിപത്യ സഹകരണ മുന്നണി പാനലിൻ്റെ തിരത്തെടുപ്പ് കൺവൻഷൻ കോട്ടയം ബാങ്ക് എംപ്ലോയിസ് ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉത്ഘാടനം ചെയ്തു. സഹകരണ മേഖലയെ തകർക്കുന്ന ഇടത് യൂണിയൻ നയം ജീവനക്കാർ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ തുറവുർ പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന രക്ഷാധികാരി - ജി. ബൈജു. സംസ്ഥാന പ്രസിഡൻ്റ് ബിജു.വി.നാഥ് കോട്ടയം ഡി.സി.സി. വൈസ് പ്രസിഡൻ്റ് റ്റി.ഡി.ഇ,ഫ്. കോട്ടയം ഗ്രൂപ്പ് രക്ഷാധികാരി, അഡ്വ.ഗോപകുമാർ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനിൽ കാട്ടാക്കട നെയ്യാറ്റിൻകര പ്രവീൺ' ലിജു.പാവുമ്പ 'സി.ആർ. അനൂപ് ഉത്തരമേഖല സെക്രട്ടറി പാമ്പാടി സുനിൽശാന്തി 'മാവേലിക്കര പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ വടവാതൂർ .ജി.ഗോപകുമാർ സ്വാഗതവും ജില്ല പ്രസിഡൻ്റ് ഏറ്റുമാനൂർ സുധീഷ് നന്ദിയും പറഞ്ഞു.