കോളജ് വിദ്യാർഥിയെ കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി


സ്റ്റാർക് (ഫ്ലോറിഡ) :  30 വർഷം മുമ്പ് ഫ്ലോറിഡയിൽ ക്യാംപിങ്ങിനിടെ 18 കാരനെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതി ലോറൻ കോളിന്റെ (57) വധശിക്ഷ നടപ്പാക്കി. 1994-ൽ  ഫ്ലോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയായിരുന്നു ജോൺ എഡ്വേർഡ്സിനെയാണ് കോളജിൽ സീനിയറായിരുന്ന  ലോറൻ കോളിൻ മർദിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തത്. 

തുടർന്ന് ഒർലാൻഡോയിൽ നിന്ന് 70 മൈൽ വടക്ക് പടിഞ്ഞാറുള്ള ഒകാല നാഷനൽ ഫോറസ്റ്റിൽ വച്ച് ജോണിന്റെ സഹോദരിയെ (21) ഇയാൽ ബലാത്സംഗം ചെയ്തു. കേസിൽ ലോറൻ കോളിന് രണ്ട് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. വ്യാഴാഴ്ച  വൈകുന്നേരം 6.15 നാണ് ലോറൻ കോളിന്റെ വധശിക്ഷ നടപാക്കിയത്. ഫ്ലോറിഡയിലെ ഈ വർഷത്തെ ആദ്യത്തെ വധശിക്ഷയും രാജ്യത്തെ 13-ാമത്തെ വധശിക്ഷയുമാണ് കോളിന്റേത്
أحدث أقدم