പ്രധാനമന്ത്രിയുടെ ഇടപെടൽ; ഐ എ എസ്സിലെ ലാറ്ററൽ എൻട്രി സംവിധാനം പിൻവലിച്ച് യുപിഎസ് സി



ന്യൂഡൽഹി : കേന്ദ്ര മന്ത്രാലയങ്ങളിലെ പ്രധാനപ്പെട്ട തസ്‌തികകളിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം നടത്താൻ ലാറ്ററൽ എൻട്രി നടത്താനുള്ള നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടർന്ന് യു.പി.എസ്.സി പിൻവലിച്ചു. 45 തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട പരസ്യം പിൻവലിച്ചു.

പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം, പരസ്യം പിൻവലിക്കാൻ യു.പി.എസ്.സി ചെയർമാന് നിർദ്ദേശം നൽകിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇന്നലെ വ്യക്തമാക്കിയത് . സംവരണ തത്വങ്ങൾ പാലിക്കാനും ഭരണഘടനയിലെ തുല്യതയും സാമൂഹ്യനീതിയും ഉറപ്പാക്കാനും പ്രധാനമന്ത്രി മോദി കർശന നിർദ്ദേശം നൽകിയെന്നും ജിതേന്ദ്ര തുറന്നു പറഞ്ഞു.

24 മന്ത്രാലയങ്ങളിലെ 10 ജോയിന്റ് സെക്രട്ടറിമാരുടെയും, ഡയറക്‌ടർ, ഡെപ്യൂട്ടി സെക്രട്ടറി തസ്‌തികകളിലെ 35 ഒഴിവുകളിലേക്കുമാണ് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരുന്നത്. ഇതിൽ 45 പോസ്റ്റുകളിലേക്കും കരാർ / ഡെപ്യൂട്ടേഷൻ നിയമനമാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കേണ്ട തസ്‌തികകളാണിത്. മുഴുവൻ തസ്തികകകളും പരസ്യപ്പെടുത്താതെ ഓരോ തസ്തികയ്ക്കും പ്രേത്യേകം പ്രേത്യേകം പരസ്യമാണുണ്ടായിരുന്നത്.

ഇത് സംവരണ തത്വത്തെ അട്ടിമറിക്കാനാണ് എന്ന അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് പ്രധാനമന്ത്രി ഭാഗത്ത് നിന്നും ശക്തമായ നടപടി വന്നത്.
أحدث أقدم