ദുരിത ബാധിതരുടെ തിരിച്ചടവുകള്‍ ഈടാക്കിയ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സര്‍ക്കാര്‍


വയനാട് ദുരിത ബാധിതര്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് തിരിച്ചടവുകള്‍ ബാങ്കുകള്‍ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവർക്കായാണ്‌ ആശ്വാസ നടപടി.ജൂലൈയ് 30 ന് ശേഷമുള്ള ഇടപാടുകള്‍ക്കാണ് ഈ ഉത്തരവ് ബാധകം. സംഭവത്തില്‍ പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് വയനാട് ജില്ലാ കളക്ടറോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
أحدث أقدم