അമ്മയുടെ ആസ്ഥാന മന്ദിരം ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക്..വില…


സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിലെ ഭാരവാഹികളായവർക്കെതിരെ ഉയ‍ർന്നുവന്ന ആരോപണങ്ങൾക്കുപിന്നാലെ താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം വില്‍പ്പനയ്ക്ക്. ഏതോ വിരുതന്മാരാണ് ഓഫീസ് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് ഇട്ടത്. 20,​000 രൂപയാണ് ഓഫീസിന്‍റെ വില. ‘അർജന്റ് സെയിൽ’ എന്ന് നൽകിക്കൊണ്ടാണ് ഇടപ്പള്ളിയിലുള്ള അമ്മ ഓഫീസിന്റെ ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തത്. 20,​000 സ്‌ക്വയർഫീറ്റിലുള്ള കെട്ടിടത്തിൽ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നൽകിയിട്ടുണ്ട്. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും നൽകിയിട്ടുണ്ട്. മോഹന്‍ലാല്‍ ആന്‍റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട വ്യക്തിയുടെ പേര് കാണിച്ചിരിക്കുന്നത്.
നേരത്തെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ റീത്ത് വച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നിൽ റീത്ത് വച്ചാണ് ലോ കോളേജിലെ ഒരു കൂട്ടം വിദ്യാർഥികള്‍ പ്രതിഷേധിച്ചത്. അച്ഛൻ ഇല്ലാത്ത ‘അമ്മ’യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്.
أحدث أقدم