പാമ്പാടിയിൽ കൗതുകക്കാഴ്ചയൊരുക്കി സൂര്യനു ചുറ്റും പ്രഭാവലയം പാമ്പാടി, മീനടം, പുതുപ്പള്ളി ഭാഗങ്ങളിലാണ് സൂര്യന് ചുറ്റും പ്രഭാവലയം തീർക്കുന്ന ഈ കൗതുക കാഴ്ച ദൃശ്യമായത്



കോട്ടയം : കോട്ടയത്ത് പാമ്പാടി, മീനടം, പുതുപ്പള്ളി ഭാഗങ്ങളിലാണ് സൂര്യന് ചുറ്റും പ്രഭാവലയം തീർക്കുന്ന ഈ കൗതുക കാഴ്ച ദൃശ്യമായത്.ഹാലോ എന്ന് ശാസ്ത്രലോകം പറയുന്ന പ്രതിഭാസമാണ് ഇതെന്ന നിഗമനമാണുള്ളത്.
മേഘകണികകളിൽ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശകിരണങ്ങൾ തട്ടുമ്പോഴാണ് ഹാലോ പ്രതിഭാസമുണ്ടാകുന്നത്.അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമ്പോഴും ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്.
ഈ സമയത്ത് സൂര്യനും ചന്ദ്രനും ചുറ്റും ഇത്തരം വലയം ദൃശ്യമാകും.

രാത്രികാലങ്ങളിൽ ചന്ദ്രനു ചുറ്റും ഇത്തരം വലയങ്ങൾ കണ്ടതായി പലരും മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.സൗരവലയം ദൃശ്യമായ ഈ സ്ഥലങ്ങളിൽ ഇന്നലെ നല്ല മഴയും ലഭിച്ചിരുന്നു. ഇതുമൂലം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിച്ചതിനെ തുടർന്നാണ് ഹാലോ പ്രതിഭാസം ഉണ്ടായത് എന്നാണ് നിഗമനം.


أحدث أقدم