സിപിഎമ്മിലും പവർ ഗ്രൂപ്പ്…മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നു…വി ഡി സതീശൻ…


തിരുവനന്തപുരം : ബലാത്സംഗകേസിൽ പ്രതിയായ എംഎൽഎയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണെന്നും സതീശൻ തുറന്നടിച്ചു.
ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നം കൂടുതൽ വഷളാകാൻ ഇടയാക്കും. അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. മുകേഷ് എംഎൽഎയുടെ രാജിക്കായി പാർട്ടിയിലെ ആളുകൾ സമ്മർദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല.
أحدث أقدم