''സമയമായില്ല പോലും...!'' സുരേഷ് ഗോപിക്ക് രൂക്ഷ വിമർശനം,, സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സോഷ്യൽ മീഡിയാ ട്രോളുകൾ ,,സാധാരണഗതിയിൽ സുരേഷ് ഗോപിക്കെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ ശക്തമായ പ്രതിരോധവുമായി എത്താറുള്ള ആരാധകരെയും ഇത്തവണ അധികം കാണാനില്ല. !





വയനാട്ടിലെ സമാനതകളില്ലാത്ത ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രതികരണത്തിനെതിരേ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. കേരളത്തിനു കേന്ദ്ര സഹായം ലഭിക്കാൻ സമയമായിട്ടില്ലെന്നും, അതെക്കുറിച്ചുള്ള ചോദ്യങ്ങൾ കുത്തിത്തിരിപ്പാണെന്നം ആയിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു പ്രതികരിച്ചത്.

''ദേശീയ ദുരന്തമുണ്ടായത് തൃശൂരിലാണ്'' എന്ന മട്ടിലുള്ള പ്രതികരണങ്ങളാണ് ഇതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശൂരുകാരോടുള്ള രോഷമാണ് ഇത്തരത്തിലുള്ള പല പോസ്റ്റുകളിലും തെളിഞ്ഞു കാണുന്നത്.

സാധാരണഗതിയിൽ സുരേഷ് ഗോപിക്കെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ ശക്തമായ പ്രതിരോധവുമായി എത്താറുള്ള ആരാധകരെയും ഇത്തവണ അധികം കാണാനില്ല. ''അദ്ദേഹത്തിനു പനി ആയതുകൊണ്ടാണ് നേരിട്ട് ഇടപെടൽ വൈകുന്നത്'' എന്ന മട്ടിലുള്ള ദുർബലമായ മറുവാദങ്ങൾ അങ്ങിങ്ങാടി ഉയർന്നു തുടങ്ങിയിട്ടുണ്ട്.
വയനാട്ടിലെ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിനു സുരേഷ് ഗോപി സാങ്കേതിക വശങ്ങൾ മാത്രം ഉന്നയിച്ച് മറുപടി നൽകിയതും വിമർശകരെ ചൊടിപ്പിക്കുന്നു. ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമ പ്രവർത്തകനോട് ''നിങ്ങൾ കൈരളി ചാനലാണോ?'' എന്ന മറുചോദ്യമാണ് സുരേഷ് ഗോപി ഉന്നയിച്ചത്. ജനങ്ങൾക്ക് കിട്ടാനുള്ളത് കിട്ടുമെന്നും, നിങ്ങളോടു മറുപടി പറയേണ്ട കാര്യമില്ലെന്നും ക്ഷോഭഭാവത്തിൽ അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.

സുരേഷ് ഗോപി മാടമ്പിയാണെന്നും, അടുത്ത ജന്മത്തിൽ തന്ത്രിയാകാനിരിക്കുന്ന ആളിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നുമെല്ലാം ഇതു സംബന്ധിച്ച പോസ്റ്റുകളിലും കമന്‍റുകളിലും പ്രതികരണം ഉയരുന്നു.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാന മന്ത്രിമാരുമൊക്കെ വയനാട് സന്ദർശിച്ചിട്ടും സുരേഷ് ഗോപി ഫെയ്സ്‌ബുക്കിൽ പോസ്റ്റിട്ടതല്ലാതെ ഇവിടേക്കു തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയും ഉയരുന്നു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ ചലച്ചിത്ര താരങ്ങളും വ്യവസായികളുമെല്ലാം ലക്ഷങ്ങളും കോടികളും ദുരിതാശ്വാസ സംഭാവന പ്രഖ്യാപിച്ചപ്പോൾ ഒരു പ്രഖ്യാപനവും നടത്താതിരുന്ന സുരേഷ് ഗോപി ഇത്രയും നാൾ നടത്തിയ ചാരിറ്റി വെറും പബ്ലിസിറ്റ് സ്റ്റണ്ട് ആയിരുന്നു എന്നു തെളിഞ്ഞതായാണ് മറ്റൊരു പ്രതികരണം.


أحدث أقدم