ദുബൈയിൽ നി​ശാ ക്ല​ബി​​ന്റെ മ​റ​വി​ൽ പെ​ൺ​വാ​ണി​ഭം..ഇരയായവരിൽ നടികളും..മ​ല​യാ​ളി​ കസ്റ്റഡിയിൽ


നി​ശാ ക്ല​ബി​​ന്റെ മ​റ​വി​ൽ പെ​ൺ​വാ​ണി​ഭം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ഗു​ണ്ടാ​നി​യ​മ പ്ര​കാ​രം ജ​യി​ലി​ല​ട​ക്ക​​പ്പെ​ട്ട മ​ല​യാ​ളി​യെ കോ​ട​തി മു​ഖേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​നും ചെ​ന്നൈ സി​റ്റി പൊ​ലീ​സ് നീ​ക്കം. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ദു​ബൈ​യി​ലെ​ത്തി​ച്ച് ലൈം​ഗി​ക തൊ​ഴി​ലി​ലേ​ക്ക് ത​ള്ളി​വി​ട്ട​താ​യി ആ​രോ​പി​ച്ച് കു​ടു​ത​ൽ യു​വ​തി​ക​ൾ രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാണ് നടപടി.
ദു​ബൈ​യി​ൽ നി​ശാ ക്ല​ബ് ന​ട​ത്തു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മു​സ്ത​ഫ പു​ത്ത​ൻ​കോ​ടി​നെ (56) ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​മി​ഴ്നാ​ട് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. ദു​ബൈ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട 22കാ​രി ന​ർ​ത്ത​കി ചെ​ന്നൈ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത​നു​സ​രി​ച്ച് ഏ​ജ​ന്റു​മാ​രാ​യ ചെ​ന്നൈ മ​ടി​പ്പാ​ക്കം എം. ​പ്ര​കാ​ശ് രാ​ജ് (24), തെ​ങ്കാ​ശി കെ.​ജ​യ​കു​മാ​ർ (40), ചെ​ന്നൈ തു​റൈ​പ്പാ​ക്കം എ. ​ആ​ഫി​യ (24) എ​ന്നി​വ​ർ മേ​യ് 30ന് ​അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തിലാണ് മുസ്തഫ പിടിയിലായത്.

Previous Post Next Post