കോതമംഗലം – നേര്യമംഗലം ബസ് സ്റ്റാൻ്റിൽ ബസ് കയറി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പൻ (68) ആണ് മരിച്ചത്. ബസ് സ്റ്റാൻ്റിൽ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ അതേ ബസ് തന്നെ കൗസല്യയെ ഇടിച്ചിടുകയായിരുന്നു.ഉടനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുംടുംബത്തിന് വിട്ടുനൽകും.
നേര്യമംഗലം ബസ് സ്റ്റാൻ്റിൽ ബസ് കയറി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം.
Jowan Madhumala
0
Tags
Top Stories