ജഡ്ജിക്ക് സിപിഐഎം ബന്ധമുണ്ടെന്ന് ആരോപിച്ച് മുൻ എംഎൽഎ അനിൽ അക്കരയാണ് ജഡ്ജി ഹണി എം വർഗീസിനെതിരെ പരാതി നൽകിയത്.
നടിയെ ആക്രമിച്ച കേസില്‍ ജഡ്ജി ആരോപണ വിധേയയാണെന്നും പരാതിയില്‍ പറയുന്നു. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് അനില്‍ അക്കര പരാതി സമര്‍പ്പിച്ചത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുകേഷിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.