ഡൽഹി ദര്യഗഞ്ച് സ്വദേശി റിസ്വാൻ അലി ആണ് . ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തലയ്ക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനാണ് റിസ്വാൻ.എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് റിസ്വാൻ അലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
റിസ്വാൻ പൂനെ ഐസിസ് മൊഡ്യൂളുമായി ബന്ധമുള്ളയാളാണെന്നാണ് വിവരം. റിസ്വാൻ അലിയെ അറസ്റ്റ് ചെയ്യാൻ എൻഐഎ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പൂനെ പോലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതുമുതൽ ഇയാൾ ഒളിവിലായിരുന്നു. വെള്ളിയാഴ്ചയാണ് ഡൽഹി പോലീസ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തു. അലിയും പൂനെ ഐസിസ് മൊഡ്യൂളിലെ മറ്റ് അംഗങ്ങളും ചേർന്ന് ഡൽഹിയിലും മുംബൈയിലുമായി നിരവധി ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന .